Film : Vellithira (2003) Lyrics : Kaithapram Music : Alphonse Joseph Singers : Hariharan, K S Chithra Film Director : Bhadran. ഹൃദയ സഖീ സ്നേഹമയീ... ആത്മസഖീ അനുരാഗമയീ... എന്തിനു നിന്‍ നൊമ്പരം ഇനിയും... എന്തിനു നിന്‍ നോവുകള്‍ ഇനിയും... എന്നും നിന്‍ തുണയായി നിഴലായി... നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ... (ഹൃദയ സഖീ...) നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ... നീ ഉണര്‍ന്നു നോക്കുമ്പോളും നിന്‍റെ കൂടെ ഉണ്ടല്ലോ... കസ്തുരി മാനെ തേടുന്നതാരെ നീ... നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ... ഓമലേ കണ്‍ തുറക്കു എന്‍ ഓമലേ കണ്‍ തുറക്കു... (ഹൃദയ സഖീ...) ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നേ... കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ... ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍... ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍... നിന്നെ ഞാന്‍ കാത്തു നില്പൂ...(2) (ഹൃദയ സഖീ...)